കൊ​ച്ചി ന​ഗ​ര​ത്തി​ൽ വൻ ല​ഹ​രി വേട്ട : എട്ടുപേർ പിടിയിൽ

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ ന​ട​ത്തി​യ ല​ഹ​രി വേ​ട്ട​യി​ൽ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും കൊ​ക്ക​യ്നും മെ​ത്താ​ഫി​റ്റ​മി​നു​മാ​യി എ​ട്ടു പേ​രെ പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും ഇ​വ​ന്‍റ്മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യും യു​വ​തി​ക​ളും അ​ട​ക്കം എ​ട്ട് പേ​ർ പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ​വ​രി​ൽ ഡോ​ക്ട​റും അ​ഭി​ഭാ​ഷ​ക​നും

തി​രു​വ​ന​ന്ത​പു​രം ശം​ഖ​മു​ഖം സ്വ​ദേ​ശി​യും ഇ​വ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് ഉ​ട​മ​യു​മാ​യ ഷാ​ജി ഫെ​ര്‍​ണാ​ണ്ടോ, ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ഓ​സ്റ്റി​ന്‍ ജോ​സ്, അ​ഭി​ഭാ​ഷ​ക​നാ​യ രോ​ഹി​ത് നാ​യ​ര്‍, കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി ജി​നോ മു​ര​ളി, ന്യൂ​ട്രീ​ഷ​നാ​യ ആ​ല​പ്പു​ഴ നൂ​റ​നാ​ട് സ്വ​ദേ​ശി അ​ക്ബ​ര്‍ ഷാ, ​ദ​ന്ത ഡോ​ക്ട​റാ​യ ബെ​ന്‍​സി റാ​വൂ​ത്ത​ര്‍, കൊ​ല്ലം സ്വ​ദേ​ശി​യും ഫി​സി​യോ തെ​റ​പ്പി​സ്റ്റു​മാ​യ സെ​യ്ത​ല​വി ഫാ​ത്തി​മ, എ​വി​യേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി അ​മ​ല്‍ റൗ​ഫ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഞ്ച് ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ്, 0.34 ഗ്രാം ​കൊ​ക്കെ​യ്ൻ, 0.36 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ, 0.44 ഗ്രാം ​എ​ക്സ്റ്റ​സി പി​ൽ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. . ക​ട​വ​ന്ത്ര എ​സ്എ​ച്ച്ഒ ആ​ര്‍. ബി​ജു, സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ആ​ര്‍. രാ​ജീ​വ്, എ​എ​സ്ഐ രാ​ജേ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജീ​വ​ൻ, സു​രാ​ജ്, രാ​കേ​ഷ് ഉ​ദ​യ​ൻ, റെ​നി എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് എ​സ്ഐ വി​നോ​ജും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →