മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​സ്ഥ കാ​ണി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​റ്റ​ൻ​ഡ​ർ​മാ​രാ​യ ആ​ർ.​വി. സു​ജാ​ത, വി.​ഡി. രേ​ഖ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. ഡി​എം​ഓ​യു​ടേ​താ​ണ് ന​ട​പ​ടി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മു​ൻ​പ് ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കാ​നേ​ൽ​പി​ച്ച കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ആ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് ജീ​ർ​ണി​ച്ച നി​ല​യി​ൽ കി​ട്ടി​യ​ത്.

ജി​ല്ല ക​ള​ക്ട​ർ​ക്കും ഡി​എം​ഒ​ക്കും പോ​ലീ​സി​ലും പ​രാ​തി നൽകി സഹോദരൻ

കേ​ടാ​യ ഫ്രീ​സ​റി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ജി​ല്ല ക​ള​ക്ട​ർ​ക്കും ഡി​എം​ഒ​ക്കും പോ​ലീ​സി​ലും പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​ണി​മ​ല നെ​ല്ലു​വേ​ലി ജോ​മി ജോ​സ​ഫി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് അ​ഴു​കി​യ നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ജോ​മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് മുമ്പ് കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് ഇ​ന്ന്പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് കൊ​ണ്ടു​പോ​കാ​നാ​യി വ​ന്ന ബ​ന്ധു​ക്ക​ൾ​ക്ക് മു​ന്നി​ലേ​ക്കെ​ത്തി​ച്ച​ത് ജീ​ർ​ണി​ച്ച് വി​കൃ​ത​മാ​യ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മൃ​ത​ദേ​ഹം. ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും ചെ​യ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →