മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശ പ്പെട്ടാണ് ആൾദൈവമായ ഋഷികേശ് വൈദ്യ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ചു
2023-ൽ ഫെയ്സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറിൽ പ്രതി പുണെയിലെത്തി യുവതിയെ കണ്ടു. തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രതി മൊബൈൽഫോണിൽ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
മറ്റൊരു ആൾദൈവവും പ്രമുഖ ജ്യോത്സ്യനുമായ ‘ക്യാപ്റ്റൻ ഖരാത്തി’നെ പീഡനക്കേസിൽ പോലീസ് അറസ്റ്റ്ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആൾദൈവവും പ്രമുഖ ജ്യോത്സ്യനുമായ ‘ക്യാപ്റ്റൻ ഖരാത്തി’നെ പീഡനക്കേസിൽ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. ഈ വാർത്തകൾ കണ്ടതോടെയാണ് ഇതുവരെ പരാതിനൽകാൻ ഭയന്നിരുന്ന യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നൽകാനായി മുന്നോട്ടുവന്നതെന്നും പോലീസ് പറഞ്ഞു.
Content Highlights: Arrest of 40-year-old Rishikesh Vaidya in Palghar, Accused claimed to be an incarnation of Lord Shiva, Victim was blackmailed with recorded videos, Police action
