ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ റി​പ്പോ​ര്‍​ട്ട് തേ​ടി ഹൈക്കോടതി

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജി​നെ ക​ണ്ണൂ​രി​ല്‍ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ല്‍ ഡി​വൈ​എ​സ്പി ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​സി​ലെ ഒ​ന്നാം പ്ര​തി​യും കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​തു​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് തേ​ടി. കേ​സി​ല്‍ നി​ല​വി​ലെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും ശ​രി​യാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. അ​ടു​ത്ത​യാ​ഴ്ച പോ​ലീ​സ് മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് നി​ര്‍​ദേ​ശം ന​ല്‍​കി. ഹ​ര്‍​ജി വേ​ന​ല​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

കേ​സ് കെ​ട്ടി​ച്ചമ​ച്ച​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാട്ടി​യാ​ണ് ഹ​ര്‍​ജി.

2026 ഫെ​ബ്രു​വ​രി 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.15 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ല്‍ ക​യ​റാ​ന്‍ മ​ന്ത്രി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ പ്ര​തി​ക​ള്‍ റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ക​രി​ങ്കൊ​ടി കാ​ണി​ക്കു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും അ​വ​രെ ആ​ക്ര​മി​ക്കാ​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​യാ​നും ശ്ര​മി​ച്ചു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. സം​ഭ​വം ന​ട​ന്ന​ത് പൊ​തു സ്ഥ​ല​ത്താ​ണെ​ന്നും കേ​സ് കെ​ട്ടി​ച്ചമ​ച്ച​താ​ണെ​ന്നും ചൂ​ണ്ടി​ക്കാട്ടി​യാ​ണ് ഹ​ര്‍​ജി. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച വീ​ഡി​യോ​ക​ളി​ല്‍ ഒ​രു സ​മ​യ​ത്തും പ്ര​തി​ക​ളു​ടെ കൈ​യ് മ​ന്ത്രി​യു​ടെ ദേ​ഹ​ത്ത് സ്പ​ര്‍​ശി​ക്കു​ക​യോ അ​ക്ര​മി​ക്കു​ക​യോ ചെ​യ്യു​ന്നി​ലെ​ന്നും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →