ഇ​റാ​ന്‍റെ മി​സൈ​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു

അ​ബു​ദാ​ബി: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ബു​ദാ​ബി​യി​ലെ സം​ഭ​വ​ത്തി​ൽ മാർച്ച് 26 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​റാ​നി​ൽ നി​ന്ന് തൊ​ടു​ത്ത ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും യു​എ​ഇ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​യി ത​ക​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ത​ക​ർ​ക്ക​പ്പെ​ട്ട മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ താ​ഴേ​ക്ക് പ​തി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ വ്യോ​മാ​തി​ർ​ത്തി ല​ക്ഷ്യ​മി​ട്ടെ​ത്തി​യ മി​സൈ​ലു​ക​ളെ​യും ഡ്രോ​ണു​ക​ളെ​യും സൈ​ന്യം ആ​കാ​ശ​ത്തു​വെ​ച്ച് ത​ന്നെ ത​ട​ഞ്ഞ​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →