തിരുവനന്തപുരം: നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച സംഭവത്തിൽ ഭർത്താവ് ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് (28) അറസ്റ്റിലായി. ചേങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫ നജുമുദീ (22)നാണ് ക്രൂരമായ മർദനമേത്.യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്ക്
കഴിഞ്ഞ മാർച്ച് 17ന് അറഫ ഉമ്മയുടെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് അറഫയെ മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. വലതു കാൽമുട്ട് ചവിട്ടി തെറ്റിച്ചു. അറഫ നിലവിളിച്ചെങ്കിലും തുടർന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചു. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്കുണ്ട്. ബന്ധുക്കൾ പരാതിപ്പെട്ടതോടെ കഴിഞ്ഞ ദിവസം ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു . കഴക്കൂട്ടം പോലീസാണ് ആസിഫിനെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാഴ്ച തികയും മുമ്പ് അറഫയെ ആസിഫ് അകാരണമായി മർദിക്കാൻ തുടങ്ങിയതായാണ് പരാതി. ജിം ട്രെയ്നാറായതിനാൽ നല്ല പവറിലായിരുന്നു ഇടിയെന്നും തടയാൻ പോലും സാധിച്ചില്ലെന്നും യുവതി പോലീസിന് മൊഴി നൽകി. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു മർദനം. പിന്നാലെ ആസിഫിന്റെ അമ്മ സ്ഥലത്തെത്തിയതിന് ശേഷമാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
