എം.​കെ. മു​നീ​റി​ന്‍റെ വീ​ടി​ന്‍റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ചുതീർത്ത് മുസ്‌ലിം ലീഗ്

കോ​ഴി​ക്കോ​ട്: മു​സ്‍​ലിം ലീ​ഗ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ വീ​ടിന്‍റെ വായ്പ അടച്ചു തീർത്തു. 49 ലക്ഷം രൂപയുടെ വായ്പയാണ് മുസ്‌ലിം ലീഗ് അടച്ചു തീർത്തത്. കാലിക്കട്ട് ടൗണ്‍ സഹരകരണ ബാങ്കിൽ പണം അടച്ചു. പണം നൽകിയത് ലീഗിന്‍റെ അക്കൗണ്ടിൽനിന്ന്.കാ​ലി​ക്ക​ട്ട് ടൗ​ൺ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ വാ​യ്പാ കു​ടി​ശി​ക​യെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ന​ട​ക്കാ​വി​ലെ മു​നീ​റി​ന്‍റെ “ക്ര​സ​ന്‍റ് ഹൗ​സി’​നാണ് ജ​പ്തി ഭീ​ഷ​ണി നേരിട്ടത്.

പ​ലി​ശ​യ​ട​ക്കം 49 ല​ക്ഷം രൂ​പ​യു​ടെ ബാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ണ്ടായിരുന്നത്. ഈ ​മാ​സം 31ന​കം തു​ക അ​ട​ച്ചു​തീ​ർ​ക്കാ​ത്ത​പ​ക്ഷം ജ​പ്തി ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​യിരുന്നു ബാ​ങ്ക് നോ​ട്ടീ​സ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →