ആ​ന ച​വി​ട്ടി​കൊ​ന്ന പാ​പ്പാ​ന്‍റെ കു​ടും​ബ​ത്തി​ന് അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

​തിരു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ മ​നു എ​ന്ന ആ​ന ച​വി​ട്ടി​കൊ​ന്ന ഒ​ന്നാം പാ​പ്പാ​ൻ വി​ഷ്ണു (27) വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 18.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ബാ​ക്കി ന​ൽ​കാ​നു​ള്ള 13 ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്ന​തി​ന് അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര ത​ഹ​സി​ൽ​ദാ​ർ​ക്കു​മാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്.

അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി

ദി​വ​സ​വേ​ത​ന​ക്കാ​ര​നാ​യ വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഏ​ഴി​ന് ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് അ​ഗ​സ്ത്യ​വ​നം ബ​യോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്. 2018 മു​ത​ൽ കോ​ട്ടൂ​ർ ആ​ന​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ദി​വ​സ​വേ​ത​ന പാ​പ്പാ​നാ​യി​രു​ന്നു വി​ഷ്ണു. വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തി​ന് 50,000 രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ആ​ന​യ്‌​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സി​ൽ​നി​ന്നും മൂ​ന്ന് ല​ക്ഷ​വും വ​നം​വ​കു​പ്പി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ​നി​ന്നും അ​ഞ്ച് ല​ക്ഷ​വും അ​നു​വ​ദി​ക്കും. ഇ​തി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കി തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​തി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ പി​താ​വാ​യ പി. ​ബി​ജു​കു​മാ​റി​ന്

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ അ​വ​കാ​ശി​ക​ൾ​ക്ക് ന​ൽ​കു​ന്ന 10 ല​ക്ഷം രൂ​പ നി​ർ​ധ​ന കു​ടും​ബാം​ഗ​മാ​യ വി​ഷ്ണു​വി​ന്‍റെ അ​വ​കാ​ശി​ക​ൾ​ക്കും അ​നു​വ​ദി​ക്കു​ന്ന​താ​ണ്. ഇ​തി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ പി​താ​വാ​യ പി. ​ബി​ജു​കു​മാ​റി​ന് ന​ൽ​കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​ന​ന്ത​രാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റ് നി​യ​മ​പ​ര​മാ​യ രേ​ഖ​ക​ളും കു​ടും​ബം ല​ഭ്യ​മാ​ക്കി​യാ​ൽ ബാ​ക്കി അ​ഞ്ച് ല​ക്ഷം രൂ​പ എ​ത്ര​യും വേ​ഗം വി​ഷ്ണു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

പ്ര​കോ​പി​ത​നാ​യ ആന തു​മ്പി​ക്കൈ​കൊ​ണ്ട് ആ​ക്ര​മി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് ത​ട്ടി​യി​ടുകയായിരുന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​ഞ്ചി​ന് രാ​വി​ലെ ആ​ന​ക​ളെ നെ​യ്യാ​ർ റി​സ​ർ​വോ​യ​റി​ൽ കു​ളി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഉ​ദ്ദേ​ശം ഒ​ൻ​പ​ത് വ​യ​സു​ള്ള മ​നു എ​ന്ന മോ​ഴ​യാ​ന ഒ​ന്നാം പാ​പ്പാ​നാ​യ വി. ​വി​ഷ്ണു​വി​നെ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​നാ​യി തു​മ്പി​ക്കൈ​കൊ​ണ്ട് ആ​ക്ര​മി​ച്ച് വെ​ള്ള​ത്തി​ലേ​ക്ക് ത​ട്ടി​യി​ട്ട​ത്. പി​ടി​യാ​ന​ക​ളെ കു​ളി​പ്പി​ക്കു​ന്ന ഭാ​ഗ​ത്ത് വെ​ള്ള​ത്തി​ലി​റ​ങ്ങി ശ​ല്യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ മ​നു​വി​നെ പാ​പ്പാ​ൻ ക​ര​യ്ക്കു ക​യ​റ്റി ആ​ണാ​ന​ക​ളെ കു​ളി​പ്പി​ക്കു​ന്ന ഭാ​ഗ​ത്ത് കൊ​ണ്ടു പോ​യ​താ​വാം മ​നു​വി​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു.

പാ​ക​പ്പി​ഴ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം

നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഒ​രു സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തി പാ​ക​പ്പി​ഴ ഉ​ണ്ടെ​ങ്കി​ൽ പ​രി​ഹ​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​റും ത​ഹ​സി​ൽ​ദാ​റും ഒ​രു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നെ അ​റി​യി​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Tags : compensation trampled elephant kill

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →