യുഎൻഐ ഡൽഹി ഓഫീസ് ബലമായി ഒഴിപ്പിച്ച് പോലീസ് സീൽ ചെയ്തു

ന്യൂഡൽഹി: പ്രമുഖ വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ (യുഎൻഐ) ഡൽഹി ഓഫീസ് പോലീസ് സീൽ ചെയ്തു. റഫി മാർഗിലെ ഓഫീസിലെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി കെട്ടിടം ഏറ്റെടുത്തു. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഭൂമി അനുവദിച്ചത് റദ്ദാക്കിയതിനെ തിരേ യു.എൻ.ഐ. നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് നടപടി.

മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റം

പോലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്ന് യു.എൻ.ഐ. ആരോപിച്ചു. വനിതാ മാധ്യമപ്രവർത്തകരെ പോലീസ് കൈയേറ്റം ചെയ്‌തെന്നും ജീവനക്കാരെ ബലമായി പുറത്താക്കിയെന്നും ആരോപിച്ചു. ഒരു വനിതാ മാധ്യമപ്രവർത്തക നിലത്തുവീഴുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും ഏജൻസി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കോടതി ഉത്തരവുപ്രകാരം നിയമപരമായ നടപടിയാണ് പാലിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ സച്ചിൻ ശർമ്മ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →