ഇ​റാ​നി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ആ​ഗോ​ള എ​ണ്ണ വി​പ​ണി​യെ​യും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​യും ബാ​ധി​ച്ചേ​ക്കാ​വു​ന്ന ഊ​ർ​ജ മേ​ഖ​ല​ക​ളെ ത​ൽ​ക്കാ​ലം ഒ​ഴി​വാ​ക്കാ​ൻ ഇ​സ്രാ​യേ​ൽ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ണ​വ നി​ല​യ​ങ്ങ​ളോ എ​ണ്ണ-​വാ​ത​ക കേ​ന്ദ്ര​ങ്ങ​ളോ ആ​ക്ര​മി​ക്കു​ന്ന​ത് യു​ദ്ധം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കും

അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര ശ​ക്തി​ക​ളു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​സ്രാ​യേ​ലി​ന്‍റെ ഈ ​പി​ന്മാ​റ്റ​മെ​ന്നാ​ണ് സൂ​ച​ന.ഇ​റാ​നി​ലെ ആ​ണ​വ നി​ല​യ​ങ്ങ​ളോ എ​ണ്ണ-​വാ​ത​ക കേ​ന്ദ്ര​ങ്ങ​ളോ ആ​ക്ര​മി​ക്കു​ന്ന​ത് മേ​ഖ​ല​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഊ​ർ​ജ സ്രോ​ത​സു​ക​ൾ​ക്ക് പ​ക​രം ഇ​റാ​ന്‍റെ സൈ​നി​ക താ​വ​ള​ങ്ങ​ളെ​യും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​യും മാ​ത്രം ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ടു​ള്ള കൃ​ത്യ​മാ​യ തി​രി​ച്ച​ടി​ക്ക് ഇ​സ്രാ​യേ​ൽ പ​ദ്ധ​തി​യി​ടു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →