പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം| വെഞ്ഞാറമൂടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. ബെെക്ക് യാത്രികനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു

പിരപ്പൻകോട് – വെഞ്ഞാറമൂട് റിംഗ് റോഡിൽ പിരപ്പൻകോടിന് സമീപം കുന്നത്തുനടയിൽ മാർച്ച് 19 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് കാറും ബെെക്കും പൂർണമായും തകർന്നു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നു നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →