ല​ണ്ട​നി​ൽ പൊ​തു​സ്ഥ​ല​ത്ത് പാ​ൻ മ​സാ​ല ച​വ​ച്ച് തു​പ്പി​യ​തി​ന് ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് 1.72 ല​ക്ഷം രൂപ വീ​തം പി​ഴ

ല​ണ്ട​ൻ: ല​ണ്ട​നി​ൽ പൊ​തു​സ്ഥ​ല​ത്ത് പാ​ൻ മ​സാ​ല ച​വ​ച്ച് തു​പ്പി​യ​തി​ന് ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് പി​ഴ. എ​ഡ്‌​ജ്‌​വെ​യ​റി​ൽ താ​മ​സി​ക്കു​ന്ന അ​ക്ഷി​ത് കു​മാ​ർ ഭ​ദ്രേ പ​ട്ടേ​ൽ, റു​യി​സ്ലി​പി​ലെ ഹി​തേ​ഷ് പ​ട്ടേ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.1,391 പൗ​ണ്ട് വീ​ത​മാ​ണ് ഇ​രു​വ​ർ​ക്കും പി​ഴ ചു​മ​ത്തി​യ​ത്. ഏ​ക​ദേ​ശം ഇ​ന്ത്യ​ൻ രൂ​പ 1.72 ല​ക്ഷം രൂപ. പാ​ൻ മ​സാ​ല ച​വ​ച്ചു​തു​പ്പി​യ​തി​ന് നേ​ര​ത്തെ നൂ​റ് പൗ​ണ്ട് വീ​ത​മാ​ണ് ഇ​രു​വ​ർ​ക്കും പി​ഴ ചു​മ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ പി​ഴ തു​ക അ​ട​യ്ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പി​ഴ വ​ർ​ധി​പ്പി​ച്ച​ത്. കിം​ഗ്സ്ബെ​റി റോ​ഡി​ലെ മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് അ​ക്ഷി​ത് പ​ട്ടേ​ൽ പാ​ൻ​മ​സാ​ല ച​വ​ച്ചു​തു​പ്പി​യ​ത്. ഹി​തേ​ഷ് പ​ട്ടേ​ൽ വെം​ബ്ലി ഹി​ൽ റോ​ഡി​ൽ പാ​ൻ​മ​സാ​ല ച​വ​ച്ച് തു​പ്പു​ക​യാ​യി​രു​ന്നു.

പാ​ൻ​മ​സാ​ല​യു​ടെ ക​റ​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​തി​വ​ർ​ഷം 30,000 പൗ​ണ്ട് ചെ​ല​വവാകുന്നതായി റിപ്പോർട്ട്

എ​ന്നാ​ൽ ഇ​രു​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​വു​ക​യോ പി​ഴ അ​ട​യ്ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. ‌ഇ​തേ തു​ട​ർ​ന്നാ​ണ് പി​ഴ​ത്തു​ക 1391 പൗ​ണ്ടാ​ക്കി ഉ​യ​ർ​ത്തി​യ​ത്. ന​ട​പ്പാ​ത​ക​ളി​ലെ​യും കെ​ട്ടി​ട​ങ്ങ​ളി​ലെ​യും പാ​ൻ​മ​സാ​ല​യു​ടെ ക​റ​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി മാ​ത്രം ബ്രൈ​ന്‍റ് സി​റ്റി കൗ​ൺ​സി​ൽ പ്ര​തി​വ​ർ​ഷം 30,000 പൗ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →