തിരുവനന്തപുരം |
സർക്കാരിന്റെ “ദുര്‍ഭരണം” അവസാനിക്കാൻ ഇനി 25 ദിവസം മാത്രമേയുള്ളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ .കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട പശ്ചാത്തലത്തിൽ ആണ് സതീശൻ്റെ പരാമർശം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്ത് ഭരണ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കിടയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ ചർച്ചകളും തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ശക്തമാകുന്നതിനിടെയാണ് പ്രതിപക്ഷം സർക്കാരിനെതിരെ കൂടുതൽ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തുന്നത്
