ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നം : നിലപാട് വ്യക്തമാക്കി ​പ​ന്ത​ളം കൊ​ട്ടാ​രം

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പ​ന്ത​ളം കൊ​ട്ടാ​രം. മ​താ​ചാ​ര​ങ്ങ​ളി​ലും വി​ശ്വാ​സ​ങ്ങ​ളി​ലും അ​വ​സാ​ന തീ​ർ​പ്പ് പ​റ​യേ​ണ്ട​ത് കോ​ട​തി​ക​ള​ല്ലെ​ന്നും വ​ർ​ഷ​ങ്ങ​ളാ​യി തു​ട​ർ​ന്നു​പോ​രു​ന്ന ക്ഷേ​ത്ര ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം സു​പ്രീം​കോ‌​ട​തി​യി​ൽ നി​ലാ​പ​ട​റി​യി​ച്ചു. ശ​ബ​രി​മ​ല​യി​ലെ പ്ര​തി​ഷ്ഠ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​യ അ​യ്യ​പ്പ​ന്‍റേ​താ​ണ്. അ​തി​നാ​ൽ യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ത്ത​ത് വി​വേ​ച​ന​മ​ല്ല, മ​റി​ച്ച് പ്ര​തി​ഷ്ഠ​യു​ടെ സ്വ​ഭാ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ചാ​ര​മാ​ണ്. ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന മ​ത​സ്വാ​ത​ന്ത്ര്യം വ്യ​ക്തി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല, ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ദൈ​വ​ത്തി​നു​മു​ണ്ട്, ഇ​ത് ഹ​നി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല.

മ​ത​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും കോ​ട​തി​ക​ൾ പ​രി​ധി നി​ശ്ച​യി​ക്ക​രു​ത്.

മ​ത​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും യു​ക്തി​യു​ടെ​യോ ആ​ധു​നി​ക സാ​മൂ​ഹി​ക മൂ​ല്യ​ങ്ങ​ളു​ടെ​യോ അ​ള​വു​കോ​ൽ വെ​ച്ച് കോ​ട​തി​ക​ൾ പ​രി​ധി നി​ശ്ച​യി​ക്ക​രു​ത്. പൊ​തു ധാ​ർ​മ്മി​ക​ത​യേ​ക്കാ​ൾ വി​ശ്വാ​സ​പ​ര​മാ​യ ധാ​ർ​മ്മി​ക​ത​യ്ക്കാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും പ​ന്ത​ളം കൊ​ട്ടാ​രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →