തൃശൂര്‍: ട്രെയിനില്‍നിന്നു ചാലക്കുടിപ്പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സ്വദേശി അച്യുതാനന്ദ ഷേണായി (40) ആണ് മാർച്ച് 12 വ്യാഴാഴ്ച രാവിലെ വേണാട് എക്സ്പ്രസില്‍ നിന്നും പുഴലേക്ക് വീണത്. ദൂരെനിന്ന് സംഭവം കണ്ടുനിന്ന നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ യൂണിറ്റിലെ സ്കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച സ്കൂബാ ടീം മണിക്കൂറുകള്‍ തിരച്ചില്‍ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴകടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്.
അങ്കമാലിയിലെ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്
അങ്കമാലിയിലെ കരയാംപറമ്പില്‍ ഒരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
