ഡി എൻ എ (DNA) തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന നിർണ്ണായക പ്രോട്ടീൻ കണ്ടെത്തി

ലണ്ടൻ | മനുഷ്യായുസ്സ് 200 വയസ്സ് വരെ നീട്ടാൻ സഹായിച്ചേക്കാവുന്ന നിർണ്ണായകമായ ഒരു പ്രോട്ടീൻ കണ്ടെത്തി .അമേരിക്കയിലെ റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർനടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ .ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്തനികളിലൊ ന്നായ ബോഹെഡ് തിമിംഗലങ്ങളുടെ (Bowhead Whale) ദീർഘായുസ്സിന് പിന്നിലെ രഹസ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയതോടെയാണ് ഈ നിർണായക കണ്ടെത്തൽ

ഡി എൻ എ (DNA) തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന സി ഐ ആർ ബി പി (CIRBP) എന്ന പ്രോട്ടീൻ

ഏകദേശം രണ്ട് നൂറ്റാണ്ടോളം ജീവിക്കാൻ കഴിവുള്ളവയാണ് ബോഹെഡ് തിമിംഗലങ്ങൾ. ഇവയുടെ ശരീരത്തിൽ ഡി എൻ എ (DNA) തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന സി ഐ ആർ ബി പി (CIRBP) എന്ന പ്രോട്ടീൻ ഉയർന്ന അളവിൽ കാണപ്പെടുന്നുണ്ടെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. മറ്റ് സസ്തനികളെ അപേക്ഷിച്ച് നൂറിരട്ടി അധികമാണ് തിമിംഗലങ്ങളിലെ ഈ പ്രോട്ടീന്റെ സാന്നിധ്യം.
മനുഷ്യരിൽ വാർദ്ധക്യത്തിലേക്കും ക്യാൻസർ പോലുള്ള മാരക രോഗങ്ങളിലേക്കും നയിക്കുന്ന ഡി എൻ എ തകരാറുകൾ പരിഹരിക്കാൻ ഈ പ്രോട്ടീൻ സഹായിക്കുന്നു. കോടിക്കണക്കിന് കോശങ്ങളുള്ള വലിയ മൃഗങ്ങൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന ‘പേറ്റോസ് പാരഡോക്സ്’ (Peto’s Paradox) എന്ന ശാസ്ത്രീയ കടങ്കഥയ്ക്കുള്ള ഉത്തരം കൂടിയാണ് ഈ കണ്ടെത്തൽ.

മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും ക്യാൻസർ പ്രതിരോധിക്കാനും ഈ ജൈവിക രഹസ്യം സഹായിക്കുമെന്നാണ് പ്രതീക്ഷ.

തിമിംഗലങ്ങളിലെ ഈ പ്രോട്ടീൻ മനുഷ്യ കോശങ്ങളിലും ഈച്ചകളിലും പരീക്ഷിച്ചപ്പോൾ മികച്ച ഫലമാണ് ലഭിച്ചത്. ഇത് ഡി എൻ എ പുനരുദ്ധാരണ ശേഷി വർദ്ധിപ്പിക്കുകയും ഈച്ചകളുടെ ആയുസ്സ് കൂട്ടുകയും ചെയ്തു. തണുത്ത കാലാവസ്ഥയിൽ ഈ പ്രോട്ടീന്റെ ഉത്പാദനം വർദ്ധിക്കുമെന്നും ഗവേഷകർ നിരീക്ഷിച്ചു. വരും ഭാവിയിൽ മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും ക്യാൻസർ പ്രതിരോധിക്കാനും തിമിംഗലങ്ങളുടെ ഈ ജൈവിക രഹസ്യം സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →