നിയമസഭാ തിരഞ്ഞെടുപ്പ് : തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയിട്ടുളളതാണെന്ന് കെ സി വേണുഗോപാല്‍.

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് ചില ചാനലുകളാണ് പറഞ്ഞതെന്ന് കെ സി വേണുഗോപാല്‍. തന്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതാണെന്നും ,മത്സരിക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. . മത്സരിക്കുന്നുണ്ടോ എന്ന് എന്നോട് ആദ്യം ചോദിക്കുകയെങ്കിലും വേണ്ടേ? മറ്റ് എംപിമാര്‍ മത്സരിക്കുമോ എന്നുള്ളത് അവരോട് ചോദിക്കണം. . എന്നോട് ഒന്ന് ചോദിച്ചിട്ട് വാര്‍ത്ത കൊടുക്ക് എന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിങ്ങള്‍ ഒരു ദിവസം ഒരു വാര്‍ത്ത പറയും നാളെ അത് മാറ്റി പറയും.

മാധ്യമ പ്രവര്‍ത്തകരോട് നിങ്ങള്‍ക്ക് മറവിരോഗം ഉണ്ടോ എന്നും കെസി വേണുഗോപാല്‍ ചോദിച്ചു. നിങ്ങള്‍ ഒരു ദിവസം ഒരു വാര്‍ത്ത പറയും നാളെ അത് മാറ്റി പറയും. ഒരാള്‍ക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട് എന്നത് തെറ്റല്ല, എന്നാല്‍ തീരുമാനം പാര്‍ട്ടി നയങ്ങള്‍ക്ക് അനുസരിച്ചായിരിക്കും എന്നും പ്രതികരിച്ചു. അതേസമയം എംപിമാരില്‍ പലരും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →