ഛത്തീ​സ്ഗ​ഡി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി : ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ ക​റു​പ്പ് കൃ​ഷി ചെ​യ്ത ബി​ജെ​പി നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച​യു​ടെ റൈ​സ് മി​ൽ പ്രോ​സ​സിം​ഗ് പ്രോ​ജ​ക്ടി​ന്‍റെ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ വി​ന​യ് ത​മ്രാ​ക​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി.ദു​ർ​ഗ് ജി​ല്ല​യി​ൽ സ​മോ​ദ ഗ്രാ​മ​ത്തി​ലെ ഫാം ​ഹൗ​സി​ലാ​ണ് ഒ​ന്ന​ര ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് ക​റു​പ്പ് കൃ​ഷി ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് വി​ന​യ് ത​മ്രാ​ക​റി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ ഭൂ​മി ത​ന്‍റേ​ത​ല്ലെ​ന്ന് ത​മ്രാ​ക​ർ

പാ​ർ​ട്ടി​യു​ടെ പേ​രി​ന് ക​ള​ങ്കം സൃ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ത​മ്രാ​ക​റി​നെ​തി​രെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കി​ര​ൺ സിം​ഗ് ദി​യോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ബി​ജെ​പി സം​സ്ഥാ​ന ഓ​ഫീ​സ് മാർച്ച് 8 ശ​നി​യാ​ഴ്ച സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ വി​ന​യ് ത​മ്രാ​ക​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​റു​പ്പ് കൃ​ഷി ക​ണ്ടെ​ത്തി​യ ഭൂ​മി ത​ന്‍റേ​ത​ല്ലെ​ന്നും ത​നി​ക്ക് ഇ​തേ കു​റി​ച്ച് അ​റി​വി​ല്ലെ​ന്നു​മാ​ണ് വി​ന​യ് ത​മ്രാ​ക​റു​ടെ വാ​ദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →