സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് ചു​മ​ത​ല​യേ​റ്റു

കാ​ല​ടി: സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​റാ​യി ഡോ. ​സി​സാ തോ​മ​സ് . ഇ​ന്ന് (മാർച്ച് 6)​രാവി​ലെ 10ന് ​ ചു​മ​ത​ല​യേ​റ്റു. സ​ര്‍​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തെ​ത്തി​യാ​ണ് ഇ​വ​ര്‍ ചു​മ​ത​ല​യേ​റ്റ​ത്. നി​ല​വി​ല്‍ വൈ​സ് ചാ​ന്‍​സ​ല​റു​ടെ ചു​മ​ത​ല​വ​ഹി​ച്ചി​രു​ന്ന ഡോ. ​ഗീ​താ​കു​മാ​രി​യെ വൈ​സ് ചാ​ന്‍​സി​ല​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ര്‍​ണ​ര്‍ മാർച്ച് 5 വ്യാ​ഴാ​ഴ്ച നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പ​ക​രം ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

മുൻ വൈസ് ചാൻസലർ ഡോ. ​ഗീ​താ​കു​മാ​രി​ക്കെതിരെ നിരവധി പരാതികൾ

നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഡോ. ​ഗീ​താ​കു​മാ​രി​യെ നീ​ക്കി​യ​ത്. സ​ര്‍​വ​ക​ലാ​ശാ​ല ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ചി​ല​രു​ടെ ച​ട്ടു​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ച് നി​ര​വ​ധി നി​യ​മ​ന​ങ്ങ​ള്‍​ക്കും ക്ര​മ​ക്കേ​ടു​ക​ള്‍​ക്കും കൂ​ട്ടു​നി​ന്നു എ​ന്ന​താ​ണ് ഇ​വ​ര്‍​ക്ക​തി​രെ ഉ​യ​ര്‍​ന്നി​രു​ന്ന പ​രാ​തി. പ​രീ​ക്ഷ​യി​ല്‍ തോ​റ്റ വി​ദ്യാ​ര്‍​ഥി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ബി​എ​ഫ്എ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ എ​സ്എ​ഫ്ഐ നേ​താ​വി​ന് അ​ന​ധി​കൃ​ത​മാ​യി എം​എ​ഫ്എ പ്ര​വേ​ശ​നം ന​ല്‍​കി​

എ​സ്എ​ഫ്‌​ഐ നേ​താ​വി​നെ ജ​യി​പ്പി​ക്കാ​ന്‍ ച​ട്ടം ലം​ഘി​ച്ച് സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​എ​ഫ്എ തോ​റ്റി​ട്ടും എം​എ​ഫ്എ​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല നേ​ര​ത്തെ പ്ര​വേ​ശ​നം ന​ല്‍​കി​യി​രു​ന്നു. ബി​എ​ഫ്എ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ എ​സ്എ​ഫ്ഐ നേ​താ​വി​ന് അ​ന​ധി​കൃ​ത​മാ​യി എം​എ​ഫ്എ പ്ര​വേ​ശ​നം ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ, ഇ​യാ​ളെ ബി​എ​ഫ്എ ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്കാ​ന്‍ കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റി​ന്‍റെ വി​ചി​ത്രം തീ​രു​മാ​നം സ​ര്‍​വ​ക​ലാ​ശാ​ലാ ച​ട്ട​ങ്ങ​ളെ​ല്ലാം കാ​റ്റി​ല്‍​പ്പ​റ​ത്തി സി​പി​എം അ​നു​ഭാ​വി​ക​ളെ തി​രു​കി​ക്ക​യ​റ്റാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് നേ​ര​ത്തെ ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ വി​സി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്‌​സി​റ്റി കാ​മ്പ​യി​ന്‍ ക​മ്മി​റ്റി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന് സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ഭൂ​മി ന​ല്‍​കാ​നു​ള്ള സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​നം

2005-ല്‍ ​പ​ഠ​നം ഉ​പേ​ക്ഷി​ച്ച എ. ​ക​ലേ​ഷ് എ​ന്ന എ​സ്എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നാ​ണ് ച​ട്ട​വി​രു​ദ്ധ​മാ​യി എം​എ​ഫ്എ പ്ര​വേ​ശ​നം ന​ല്‍​കി​യ​ത്. മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​ധ​ര്‍​മ്മ​രാ​ജ് അ​ഡാ​ട്ടി​ന്‍റെ കാ​ല​ത്താ​ണ് ബി​എ​ഫ്എ പാ​സാ​കാ​തെ ത​ന്നെ ഇ​യാ​ള്‍​ക്ക് 2021-ല്‍ ​എം​എ​ഫ്എ​യ്ക്ക് പ്ര​വേ​ശ​നം ന​ല്‍​കി​യ​ത്.തു​ട​ര്‍​ന്ന് 2023-ല്‍ ​ഇ​യാ​ള്‍ എം​എ​ഫ്എ പാ​സാ​യെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്, പ്ര​ത്യേ​ക കേ​സാ​യി പ​രി​ഗ​ണി​ച്ച് ബി​എ​ഫ്എ ജ​യി​പ്പിക്കാ​ന്‍ താ​ത്കാ​ലി​ക വി​സി ഡോ. ​കെ.​കെ. ഗീ​താ​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സി​ന്‍​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക്രി​ക്ക​റ്റ് സ്‌​റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന് സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ഭൂ​മി ന​ല്‍​കാ​നു​ള്ള സി​ന്‍​ഡി​ക്കേ​റ്റ് തീ​രു​മാ​ന​മെ​ടു​ത്ത​തും ഗ​വ​ര്‍​ണ​ര്‍ ത​ട​ഞ്ഞി​രു​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →