മുംബൈ: അഞ്ചുവർഷത്തിനിടെ മഹാരാഷ്ട്രയിൽ വന്യജീവി ആക്രമണത്തിൽ ജീവൻനഷ്ടമായത് 420 പേർക്ക്. ഇതിൽ 248 പേരുടെ മരണം കടുവയുടെ ആക്രമണത്തിലാണ്.104 പേർ പുള്ളിപ്പുലിയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടുവെന്ന് വനംമന്ത്രി ഗണേഷ് നായിക് നിയമസഭയിൽ അറിയിച്ചു.
കഴിഞ്ഞവർഷം വിദർഭ മേഖലയിൽ മാത്രം വന്യജീവി ആക്രമണത്തിൽ 47 പേർ മരിച്ചു. കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കു നഷ്ടപരിഹാരമായി 8.27 കോടിരൂപ വിതരണം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
