പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ത​മി​ഴ്‌​നാ​ട്ടി​ൽ

ചെ​ന്നൈ: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് (ഫെബ്രുവരി 28) ത​മി​ഴ്‌​നാ​ട്ടി​ലെ​ത്തും. പു​തു​ച്ചേ​രി​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​യി ഏ​ക​ദേ​ശം 6,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ത​റ​ക്ക​ല്ലി​ട​ലും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് രാ​ത്രി ഒ​ൻ​പ​ത് മ​ണി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ചെ​ന്നൈ​യി​ലെ​ത്തുന്ന പ്രധാനമന്ത്രി ചെ​ന്നൈ രാ​ജ്ഭ​വ​നി​ൽ ത​ങ്ങും.

പു​തു​ച്ചേ​രി​യിൽ 2,700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11:45-ന് ​അദ്ദേഹം പു​തു​ച്ചേ​രി​യി​ലെ​ത്തും. 2,700 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്മാ​ർ​ട്ട് സി​റ്റി മി​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ, ഇ-​ബ​സ് സ​ർ​വീ​സ്, 750 ഏ​ക്ക​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​ര​സൂ​ർ-​സെ​ഡ​ര​പ്പെ​ട്ട ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മ​ധു​ര എ​യിം​സ് ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മ​ണി​യോ​ടെ മ​ധു​ര​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം 4,000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. മ​ധു​ര എ​യിം​സ് ആ​ശു​പ​ത്രി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച എ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. മ​ധു​ര​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തി​രു​പ്പ​റ​ങ്കു​ണ്ഡ്രം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ അ​ദ്ദേ​ഹം ദ​ർ​ശ​നം ന​ട​ത്തും.

ചെ​ന്നൈ​യി​ലും മ​ധു​ര​യി​ലും ക​ന​ത്ത സു​ര​ക്ഷ​

2026-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ നീ​ക്ക​മാ​യും ഈ ​സ​ന്ദ​ർ​ശ​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ​യി​ലും മ​ധു​ര​യി​ലും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →