വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം വി​​ല​​യി​​രു​​ത്തും : കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ

മ​​ട്ട​​ന്നൂ​​ർ: ആ​​രോ​​ഗ്യ മ​​ന്ത്രി​​ക്ക് കെ​​എ​​സ്‌​​യു പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് കൈ​​യേ​​റ്റം ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ.ക​​ണ്ണൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​യ കാ​​ര്യം പ​​റ​​ഞ്ഞ് അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ട്ട​​ത് ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ്. എ​​ന്തു പ​​രി​​ക്കാ​​ണെ​​ന്ന് മ​​ന്ത്രി കാ​​ണി​​ക്ക​​ട്ടെ. വീ​​ണാ ജോ​​ർ​​ജി​​ന്‍റേ​​ത് അ​​ഭി​​ന​​യമാണോ​​യെ​​ന്ന് ജ​​നം വി​​ല​​യി​​രു​​ത്തും. ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ചു​​വെ​​ന്ന​​തു യാ​​ഥാ​​ർ​​ഥ്യ​​മാ​​ണ്. അ​​വ​​രെ പോ​​ലീ​​സ് വ​​ള​​ഞ്ഞി​​ട്ട് പി​​ടി​​ച്ചി​​രു​​ന്നു. ആ​​രോ​​ഗ്യ​​മ​​ന്ത്രി​​യാ​​ണ് ഇ​​ങ്ങോ​​ട്ട് ആ​​ക്രോ​​ശി​​ച്ച​​ത്. പോ​​ലീ​​സു​​കാ​​ർ മ​​ന്ത്രി​​ക്ക് സം​​ര​​ക്ഷ​​ണം ഒ​​രു​​ക്കു​​ന്ന​​ത​​ല്ലാ​​തെ പ്ര​​വ​​ർ​​ത്ത​​ക​​രി​​ൽ​​നി​​ന്ന് അ​​ക്ര​​മം ഉ​​ണ്ടാ​​കു​​ന്ന​​തൊ​​ന്നും ദൃ​​ശ്യ​​ങ്ങ​​ളി​​ലി​​ല്ല.

കെ​​ട്ടി​​ച്ച​​മ​​ച്ച ക​​ള്ള​​പ്ര​​ചാ​​ര​​ണ​​മാ​​ണി​​ത്.

ആ​​രോ​​ഗ്യവ​​കു​​പ്പി​​നും സ​​ർ​​ക്കാ​​രി​​നു​​മെ​​തി​​രേ ഉ​​യ​​രു​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ത​​ട​​യു​​ന്ന​​തി​​നുവേ​​ണ്ടി കെ​​ട്ടി​​ച്ച​​മ​​ച്ച ക​​ള്ള​​പ്ര​​ചാ​​ര​​ണ​​മാ​​ണി​​ത്. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ് അ​​ക്ര​​മം അ​​ഴി​​ച്ചു​​വി​​ട്ട​​ത്. ഡി​​സി​​സി ഓ​​ഫീ​​സ് ആ​​ക്ര​​മി​​ച്ച​​ത് സി​​പി​​എം ജി​​ല്ലാ നേ​​താ​​ക്ക​​ന്മാ​​രു​​ടെ അ​​റി​​വോ​​ടെ​​യാ​​ണ്. എ​​ല്ലാ അ​​ന്വേ​​ഷ​​ണത്തോ​​ടും സ​​ഹ​​ക​​രി​​ക്കു​​മെ​​ന്നും സ​​ണ്ണി ജോ​​സ​​ഫ് പ​​റ​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →