നാ​​ദാ​​പു​​രം – ത​​ല​​ശേ​​രി സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന​​ടി​​യി​​ൽ കാ​​ട്ടു​​പ​​ന്നി കു​​ടു​​ങ്ങി

നാ​​ദാ​​പു​​രം: ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കാ​​റി​​ന​​ടി​​യി​​ൽ കാ​​ട്ടു​​പ​​ന്നി കു​​ടു​​ങ്ങി യാ​​ത്രി​​ക​​ർ വ​​ല​​ഞ്ഞ​​ത് മ​​ണി​​ക്കൂ​​റു​​ക​​ൾ. ഫെബ്രുവരി 22 ഞാ​​യ​​റാ​​ഴ്ച്ച രാ​​ത്രി 11.30ന് ​​നാ​​ദാ​​പു​​രം – ത​​ല​​ശേ​​രി സം​​സ്ഥാ​​ന പാ​​ത​​യി​​ൽ ചേ​​റ്റ് വെ​​ട്ടി​​യി​​ലാ​​ണ് സം​​ഭ​​വം. കൊ​​ടു​​വ​​ള്ളി സ്വ​​ദേ​​ശി​​ക​​ളാ​​യ കു​​ടും​​ബം സ​​ഞ്ച​​രി​​ച്ച കാ​​റാ​​ണ് കാ​​ട്ടു​​പ​​ന്നി​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഇ​​ര​​യാ​​യ​​ത്.വീ​​ട്ട​​മ്മ​​യും ചെ​​റി​​യ കു​​ട്ടി​​യും അ​​ട​​ങ്ങു​​ന്ന കു​​ടും​​ബം പെ​​രി​​ങ്ങ​​ത്തൂ​​ർ ഭാ​​ഗ​​ത്തു​​നി​​ന്ന് കാ​​റി​​ൽ യാ​​ത്ര ചെ​​യ്യ​​വേ ചെ​​റു​​തും വ​​ലു​​തു​​മാ​​യി പ​​ത്തി​​ലേ​​റെ വ​​രു​​ന്ന പ​​ന്നി​​ക​​ൾ കാ​​റി​​ന് മു​​ന്നി​​ലൂ​​ടെ ഓ​​ടു​​ക​​യാ​​യി​​രു​​ന്നു.

കാ​​ർ ച​​ലി​​പ്പി​​ക്കാ​​നാ​​കാ​​തെ റോ​​ഡി​​ൽ കു​​ടു​​ങ്ങി.

ഇ​​തി​​നി​​ടെ ഒ​​രെ​​ണ്ണം കാ​​റി​​ൽ ഇ​​ടി​​ക്കു​​ക​​യും കാ​​റി​​ന​​ടി​​യി​​ൽ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കാ​​ർ മു​​ന്നോ​​ട്ടും പി​​ന്നോ​​ട്ടും ച​​ലി​​പ്പി​​ക്കാ​​നാ​​കാ​​തെ റോ​​ഡി​​ൽ കു​​ടു​​ങ്ങി. തു​​ട​​ർ​​ന്ന് കാ​​ർ യാ​​ത്രി​​ക​​ർ പോ​​ലീ​​സ് സ​​ഹാ​​യം തേ​​ടു​​ക​​യാ​​യി​​രു​​ന്നു.നാ​​ട്ടു​​കാ​​ർ വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പും അ​​ഗ്നി ര​​ക്ഷാ സേ​​ന​​യും സ്ഥ​​ല​​ത്തെ​​ത്തി. ഒ​​രു മ​​ണി​​ക്കൂ​​റി​​ലേ​​റെ സ​​മ​​യം എ​​ടു​​ത്ത് കാ​​റി​​ന്‍റെ പി​​ൻ​​ഭാ​​ഗം ഉ​​യ​​ർ​​ത്തി പ​​ന്നി​​യെ ക​​യ​​റി​​ൽ ബ​​ന്ധി​​ച്ച് പു​​റ​​ത്തേ​​ക്ക് എ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മുമ്പും നി​​ര​​വ​​ധി വാ​​ഹ​​ന യാ​​ത്രി​​ക​​ൻ അപകടത്തിൽ പെട്ടിട്ടുണ്ട് .

നാ​​ദാ​​പു​​രം – ത​​ല​​ശേ​​രി റോ​​ഡി​​ൽ പ​​ന്നി​​ശ​​ല്യം ഏ​​റെ​​യു​​ള്ള പ്ര​​ദേ​​ശ​​മാ​​ണ് ചേ​​റ്റ് വെ​​ട്ടി. പ​​ന്നി​​ക​​ൾ റോ​​ഡി​​ന് കു​​റു​​കെ ഓ​​ടി ഉ​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​​ക​​ൻ മ​​ര​​ണ​​പ്പെ​​ടു​​ക​​യും നി​​ര​​വ​​ധി പേ​​ർ​​ക്ക് പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →