മ​ണ്ണാ​ർ​ക്കാ​ട് ഭീ​തി പ​ര​ത്തി​യ പു​ലി വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ കു​ടു​ങ്ങി

പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് പാ​ല​ക്ക​യ​ത്ത് ഭീ​തി പ​ര​ത്തി​യ പു​ലി കു​ടു​ങ്ങി. പാ​ല​ക്ക​യം നി​ര​വി​ൽ ആ​ക്ക​മ​റ്റം ത​ങ്ക​ച്ച​ന്‍റെ പ​റ​മ്പി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പു​ലി അ​ക​പ്പെ​ട്ട​ത്. ഫെബ്രുവരി 20ന് ​പാ​ല​ക്ക​യ​ത്ത് ആ​ക്ക​മ​റ്റ​ത്തി​ൽ ജോ​ർ​ജ് ജോ​സ​ഫ് എ​ന്ന​യാ​ളു​ടെ ആ​റ് ആ​ടു​ക​ളെ ക​ടി​ച്ചു കൊ​ന്ന​ സംഭവത്തിൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട്ടി​ലാ​യ പു​ലി​യെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.ക്കുശേഷം ഉ​ൾ​ക്കാ​ട്ടി​ലെ​ത്തി​ച്ച് തു​റ​ന്ന് വി​ടും

അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫെ​ബ്രു​വ​രി 21 ന് ​വ​നം​വ​കു​പ്പ് കൂ​ട് സ്ഥാ​പി​ച്ച​ത്.ഇ​പ്പോ​ൾ കൂ​ട്ടി​ലാ​യ പു​ലി​യെ നീ​രീ​ക്ഷ​ണ​ത്തി​ൽ വ​ച്ച് ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. അ​ടു​ത്ത ദി​വ​സം ഉ​ൾ​ക്കാ​ട്ടി​ലെ​ത്തി​ച്ച് തു​റ​ന്ന് വി​ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →