തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​ൻ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ്: നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്

.

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റി​ൽ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ്. ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത ന​ഗ​രം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സ്വ​ന്ത​മാ​യി ഭൂ​മി​യു​ള്ള, എ​ന്നാ​ൽ വീ​ട് നി​ർ​മി​ക്കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത അ​തി​ദ​രി​ദ്ര​ർ​ക്കും അ​ർ​ഹ​രാ​യ​വ​ർ​ക്കും വീ​ട് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും കോ​ർ​പ്പ​റേ​ഷ​ൻ ത​ന്നെ ന​ൽ​കു​ന്ന പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. നി​ല​വി​ലു​ള്ള ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് പു​റ​മേ​യാ​ണി​ത്.

കൂ​ടു​ത​ൽ ഷീ-​ലോ​ഡ്ജു​ക​ളും സു​ര​ക്ഷി​ത​മാ​യി ത​ങ്ങാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും

ന​ഗ​ര​പ​രി​ധി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്കും ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി വ​ൻ​തു​ക നീ​ക്കി​വെ​ച്ചു.’​ക്ലീ​ൻ സി​റ്റി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ വാ​ർ​ഡു​ക​ളി​ലും നൂ​ത​ന​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി കൂ​ടു​ത​ൽ ഷീ-​ലോ​ഡ്ജു​ക​ളും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മാ​യി ത​ങ്ങാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ക്കും. കോ​ർ​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ വ​ർ​ധിപ്പിക്കുനന്തിനും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →