തിരുവനന്തപുരം: വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തിരുമല സ്വദേശി അനുരാജ്(36) പിടിയിലായി. വ്യാജരേഖകള്‍ നല്കി എസ്ബിഐ ആല്‍ത്തറ ശാഖയില്‍ നിന്നാണ് അനുരാജ് പണം തട്ടിയത്.മ്യൂസിയം പോലീസാണ് അനുരാജിനെ പിടികൂടിയത്.
ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു.
പ്രതിയുടെ കാറില്‍ നിന്ന് ലഹരി മരുന്നായ എംഡിഎംഎയും കണ്ടെടുത്തു. സീറ്റിനടിയിലെ രഹസ്യഅറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ.ലഹരി മരുന്ന് കടത്തിയതിനും പ്രതിക്കെതിരെ കേസെടുത്തു. ഡിസിപി തപോഷ് ബസുമതാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്.
