പുണ്യ റമസാനില്‍ സഊദി ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് പൊതുമാപ്പ് നൽകുന്നു: തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാൻ നിര്‍ദേശം

ദമാം | സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, പൊതു കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട പുരുഷ-സ്ത്രീ തടവുകാര്‍ക്ക് മാപ്പ് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി തുടങ്ങി. പൊതുമാപ്പിന് അര്‍ഹരായ തടവുകാരുടെ മോചന നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും അവര്‍ക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള സൗകര്യമൊരുക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.

ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ സലാമിന് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നന്ദി രേഖപ്പെടുത്തി .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →