പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് നേ​രെ​യു​ണ്ടാ​യ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ ചൊ​ല്ലി പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ വാ​ക്കു​ത​ർ​ക്കം.അ​ക്ര​മ സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം ആ​വ​ശ്യ​മാ​ണെ​ന്ന നി​ല​പാ​ടി​ൽ എ​തി​ർ​പ്പു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​ൻ ഔ​ദ്യോ​ഗി​ക​വി​ഭാ​ഗം അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ൾ എ​ന്ന പ​രാ​മ​ർ​ശം

നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് വാ​ക്കു​ത​ർ​ക്കം രൂ​പ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലും സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ര​ണ്ട് ചേ​രി​ക​ളാ​യി തി​രി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​മേ​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ‌​മു​യ​രു​ക​യും തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ ഗു​ണ്ട​ക​ൾ എ​ന്ന പ​രാ​മ​ർ​ശം ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബ​ഹ​ള​മു​ണ്ടാ​യ​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →