കൊല്ലം| ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യഹർജിയില്‍ ഫെബ്രുവരി 20ന് വിധി. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കേസില്‍ ഫെബ്രുവരി 19 ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാനായി 20 ലേയ്ക്ക് മാറ്റിയതാണ്..
കേസില്‍ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും.
കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്. കേസില്‍ പത്മകുമാറിന് ഇന്ന് സ്വാഭാവിക ജാമ്യം അനുവദിച്ചേക്കും. എന്നാല്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ ഉടന്‍ ജയില്‍ മോചിതനാമോചിതനാകാന് കഴിയില്ല. .2025 നവംബര്‍ 20 നാണ് സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാര്‍ അറസ്റ്റിലാകുന്നത്.
മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി, എന്‍ വാസു എന്നിവര്‍ സ്വാഭാവിക ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു..
കട്ടിളപ്പാളി കേസിലായിരുന്നു ആദ്യ അറസ്റ്റ്. റിമാന്‍ഡില്‍ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റി, എന്‍ വാസു എന്നിവര്‍ സ്വാഭാവിക ജാമ്യം നേടി ജയിലില്‍ നിന്നും പുറത്തിറങ്ങിയിരുന്നു..
