നേമം: കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോടുനിന്നും മൂന്നുറു കിലോ കഞ്ചാവ് പോലീസ് പിടികൂടി. ഇന്നോവ കാറില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണു ഫെബ്രുവരി 16 തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡാന്‍സാഫ് സംഘം പിടികൂടിയത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വില്‍പ്പനയ്ക്കായി പാഴ്സല്‍ ചെയ്ത നിലയിലും പ്ലാസ്റ്റിക്ക് കവറുകളില്‍ പൊതിഞ്ഞ നിലയിലുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. അന്‍പതിലധികം വരുന്ന പായ്ക്കറ്റുകളുണ്ടായിരുന്നു.
. ഹൈദരാബാദില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം.
കാര്‍ ഞായറാഴ്ച മുതല്‍ ഈ ഭാഗത്ത് നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാര്‍ എടുക്കാനായി ആളെത്തിയപ്പോള്‍ കാത്തുനിന്ന പോലീസ് സംഘം കരകുളം സ്വദേശിയായ അഫ്സലിനെ (23) പിടികൂടിയത്. ഇയാള്‍ വിളിച്ചുവരുത്തിയ സുഹൃത്തും പോലീസ് കസ്റ്റഡിയിലുണ്ട്. ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ വാടകയ്ക്കെടുത്തതാണെന്നു സംശയിക്കുന്നു. സംഭവമറിഞ്ഞു നാട്ടുകാര്‍ തടിച്ചുകൂടിയതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. കാറില്‍നിന്നും എടുത്ത കഞ്ചാവ് പൊതികള്‍ റോഡരികില്‍ നിരത്തിവച്ചശേഷം രാത്രി വൈകിയാണു ലൈറ്റ് തയാറാക്കി അളവെടുത്ത് സീല്‍ ചെയ്യാനായത്.
കാറിന്റെ പുറകുവശത്തെ സീറ്റുകള്‍ മാറ്റിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്ക് ഐപിഎസും സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിക്കൂ. കാറിന്റെ പുറകുവശത്തെ സീറ്റുകള്‍ മാറ്റിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ നേമം പോലീസിനു കൈമാറും.
.
