ഇ​റാ​ന്റെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ

മ്യൂ​ണി​ക്ക്: ഇ​റാ​നു​മാ​യു​ള്ള ഏ​തൊ​രു ന​യ​ത​ന്ത്ര ക​രാ​റി​ലും യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം ത​ട​യു​ന്ന​തി​ലു​പ​രി അ​വ​രു​ടെ ആ​ണ​വ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. അ​മേ​രി​ക്ക​ൻ ജൂ​ത സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച താ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റി​യി​ച്ച നി​ല​പാ​ടു​ക​ൾ നെ​ത​ന്യാ​ഹു വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ര​ണ്ടാം​വ​ട്ട ച​ർ​ച്ച​ക​ൾ ഈ ​ആ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ ഈ ​നീ​ക്കം.

ച​ർ​ച്ച​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ൽ​കി ഇ​റാ​ൻ

ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഒ​രു സൈ​നി​ക നീ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് മേ​ഖ​ല​യി​ലേ​ക്ക് ര​ണ്ടാ​മ​ത്തെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​നെ കൂ​ടി അ​മേ​രി​ക്ക നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ച​ർ​ച്ച​ക​ളി​ൽ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന സൂ​ച​ന ന​ൽ​കി ഇ​റാ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തി. സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് എ​ണ്ണ, വാ​ത​ക മേ​ഖ​ല​ക​ളി​ലും ഖ​ന​ന​ത്തി​ലും സം​യു​ക്ത നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ത​യാ​റാ​ണെ​ന്നും വി​മാ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യി​ലു​ണ്ടെ​ന്നും ഇ​റാ​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ത​ന്ത്ര വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഹ​മീ​ദ് ഖ​ൻ​ബാ​രി വ്യ​ക്ത​മാ​ക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →