ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണ് മൂ​ന്ന് വ​യ​സു​കാ​ര​ന് ദാരുണാന്ത്യം

ബം​ഗു​ളൂ​രു: അ​മ്മ​യ്ക്കൊ​പ്പം മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി വ​ന്ന മൂ​ന്ന് വ​യ​സു​കാ​ര​ൻ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി നി​ർ​മി​ച്ച കൃ​ത്രി​മ കു​ള​ത്തി​ൽ വീ​ണു മ​രി​ച്ചു. ച​ര​ൺ – സ്വാ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ല​ക്ഷ്മീ​ർ ആ​ണ് മ​രി​ച്ച​ത്. എ​ട്ട് മാ​സം ഗ​ർ​ഭി​ണി​യാ​യ സ്വാ​തി മ​റ്റേ​ണി​റ്റി ഷൂ​ട്ടി​നാ​യി ല​ക്ഷ്മീ​റി​നൊ​പ്പ​മാ​ണ് എ​ത്തി​യ​ത്.
ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ, സ​മീ​പ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി അ​ബ​ദ്ധ​ത്തി​ൽ കു​ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​കാ​നാ​യി​ല്ല.

ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​കാ​നാ​യി​ല്ല. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ്മീ​റി​ന്‍റെ പി​താ​വ് ച​ര​ൺ ഫെബ്രുവരി 16ന് ബം​ഗു​ളൂ​രു​വി​ൽ മ​ട​ങ്ങി എ​ത്തു​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →