മുംബൈയിൽ മെട്രോ തൂണ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു

മുംബൈ | മുംബൈ മുളുണ്ടിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂണ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രാംധാന്‍ യാദവാണ് മരിച്ചത്. രാജ്കുമാർ ഇന്ദ്രജിത് യാദവ് (45), മഹേന്ദ്ര പ്രതാപ് യാദവ് (52), ദീപ റുഹിയ (40) എന്നിവർക്കാണ് പരിക്കേറ്റത്.

ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്. .

ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് എൽബിഎസ് റോഡിലുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയ്ക്കും കാറിനും മുകളിലേക്കാണ് തൂണ് പതിച്ചത്. മെട്രോ തൂണിന്റെ മുകൾഭാഗം ഇളകി താഴേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് സിമന്റ് പാളികൾ വീണത്. ഓട്ടോ പൂർണ്ണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →