പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ട ബലാത്സംഗക്കേസിൽ ഏഴാം പ്രതി അറസ്റ്റിൽ. മഞ്ഞാടി സ്വദേശി ഷിന്റോ പി. സണ്ണി (22) ആണ് ചങ്ങനാശേരിയിൽനിന്ന് പിടിയിലായത്. ഒന്നാം പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിൽ ഏഴാമത് ഒരാള് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഗുണ്ടാ പിരിവ് നൽകാത്ത വിരോധത്തിൽ സ്പാ ജീവനക്കാരിയെ ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് പോലീസ് കേസ്. ബലാത്സംഗത്തിന് സഹപ്രവർത്തയുടെ ഒത്താശ ഉണ്ടെന്ന ആരോപണവും അതിജീവത വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫെബ്രുവരി ഒന്നിനാണ് സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായത്.
കേസിലെ മുഖ്യപ്രതിയായ മരണ സുബിനടക്കം ആറ് പേരെയാണ് കേസിൽ ആദ്യം പ്രതിചേർത്തത്. സിസിടിവി ദൃശ്യം കൂടുതൽ പരിശോധിച്ചതിൽ നിന്നാണ് ഏഴാമത് ഒരു പ്രതികൂടി ഉണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഫെബ്രുവരി ഒന്നിനാണ് തിരുവല്ല നഗരത്തോട് ചേർന്നുള്ള സ്പായിൽ കാപ്പാ പ്രതി മരണ സുബിൻ അതിക്രമിച്ചു കയറി ജീവനക്കാരിയെ ബലാത്സംഗം ചെയ്തത്.
.
