തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് കെഎസ്ആർടിസി ബസ്സിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം. സംഭവം ചോദ്യം ചെയ്ത ഉടൻ ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി ഓടി. ഫെബ്രുവരി 11 ബുധനാഴ്ച വൈകീട്ട് ആറരയോടുകൂടി ആയിരുന്നു സംഭവം.ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് അതിക്രമം നടന്നത്.
യുവതി മംഗലപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരികയായിരുന്നു യുവതി. അതിക്രമം നടന്നയുടൻ യുവതി അക്രമിയെ ചോദ്യംചെയ്തു. .ഇതോടെ ഇയാൾ ബസിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. യുവതി മംഗലപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ആറ്റിങ്ങലിൽ മറ്റൊരു അഭിഭാഷകയ്ക്ക് നേരെയും കെഎസ്ആർടിസി ബസിൽ അതിക്രമം നടന്നിരുന്നു
