പെരുവന്താനത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

ടുക്കി | പെരുവന്താനത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. ചുഴുപ്പ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ലോറിയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചിറ്റടി സ്വദേശി ജെലിറ്റ് മാത്യു ജോസഫ് (32), പൊടിമറ്റം സ്വദേശി ജെറിന്‍ (34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ചു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്നാണ് തീയണച്ചത്.

പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. കുട്ടിക്കാനം മരിയന്‍ കോളജിലെ ജീവനക്കാരായ ഇവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴല്‍ക്കിണര്‍ കുഴിക്കുന്ന ലോറിയാണ് അപകടം വരുത്തിയത്. വാഹനം റോഡില്‍വെച്ച് തിരിച്ച് കുട്ടിക്കാനം ഭാഗത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ മുണ്ടക്കയത്തു നിന്ന് വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →