ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ക്കാ​​​യി ഒ​​​രു പൗ​​​ര​​​നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​വൃ​​​ന്ദ​​​ത്തി​​​നു മു​​​ന്നി​​​ല്‍ ത​​​ല​​​കു​​​നി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. വീ​​​ടി​​​നും ജീ​​​വ​​​നും ഭീ​​​ഷ​​​ണി​​​യാ​​​യി സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പി​​​ല്‍ നി​​​ല്‍ക്കു​​​ന്ന വ​​​ന്‍ മ​​​ര​​​ങ്ങ​​​ള്‍ മു​​​റി​​​ക്കാ​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ള്‍ നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ 92കാ​​​ര​​​നെ പ്ര​​​ശം​​​സി​​​ച്ചാ​​​ണു ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ പ​​​രാ​​​മ​​​ര്‍ശം.

പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ പ്ര​​​ശം​​​സി​​​ച്ച കോ​​​ട​​​തി

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ പോ​​​രാ​​​ട്ട​​​വീ​​​ര്യ​​​ത്തെ പ്ര​​​ശം​​​സി​​​ച്ച കോ​​​ട​​​തി, ക​​​വി ടി.​​​എ​​​സ്. തി​​​രു​​​മു​​​മ്പി​​​ന്‍റെ “ത​​​ല ന​​​ര​​​യ്ക്കു​​​വ​​​ത​​​ല്ലെ​​​ന്‍റെ വൃ​​​ദ്ധ​​​ത്വം; ത​​​ല ന​​​ര​​​യ്ക്കാ​​​ത്ത​​​ത​​​ല്ലെ​​​ന്‍ യു​​​വ​​​ത്വ​​​വും; പി​​​റ​​​വി തൊ​​​ട്ടു നാ​​​ളെ​​​ത്ര​​​യെ​​​ന്നെ​​​ണ്ണു​​​മ​​​പ്പ​​​തി​​​വു​​​കൊ​​​ണ്ട​​​ല്ല​​​ള​​​പ്പ​​​തെ​​​ന്‍ യൗ​​​വ​​​നം, കൊ​​​ടി​​​യ ദു​​​ഷ്പ്ര​​​ഭു​​​ത്വ​​​ത്തി​​​ന്‍ തി​​​രു​​​മു​​​മ്പി​​​ല്‍ ത​​​ല​​​കു​​​നി​​​ക്കാ​​​ത്ത ശീ​​​ല​​​മെ​​​ന്‍ യൗ​​​വ​​​നം..”എ​​​ന്ന വ​​​രി​​​ക​​​ള്‍ ഉ​​​ത്ത​​​ര​​​വി​​​ല്‍ ഉ​​​ദ്ധ​​​രി​​​ച്ചു. പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യം മു​​​ന്‍ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ കൊ​​​ച്ചി പ​​​ള്ളു​​​രു​​​ത്തി സ്വ​​​ദേ​​​ശി സി.​​​ജെ. മാ​​​ത്യൂ​​​സാ​​​ണ് (92) നീ​​​ണ്ട നി​​​യ​​​മ​​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ത്. വ​​​ര്‍ഷ​​​ങ്ങ​​​ളോ​​​ളം സ​​​ര്‍ക്കാ​​​ര്‍ ഓ​​​ഫീ​​​സു​​​ക​​​ള്‍ ക​​​യ​​​റി​​​യി​​​റ​​​ങ്ങി മ​​​ടു​​​ത്ത ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി കൈ​​​ത്താ​​​ങ്ങാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

. മ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കം ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി

ഭീ​​​ഷ​​​ണി സൃ​​​ഷ്‌​​​ടി​​​ക്കു​​​ന്ന ര​​​ണ്ടു മ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം നീ​​​ക്കം ചെ​​​യ്യാ​​​ന്‍ കോ​​​ട​​​തി കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്കു നി​​​ര്‍ദേ​​​ശം ന​​​ല്‍കി. ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ജി​​​ല്ലാ ക​​​ള​​​ക്ട​​​റും ഫോ​​​ര്‍ട്ട്കൊ​​​ച്ചി ആ​​​ര്‍ഡി​​​ഒ​​​യും ഉ​​​റ​​​പ്പാ​​​ക്ക​​​ണം. അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ മ​​​രം മു​​​റി​​​ക്കു​​​ന്ന​​​തി​​​ന് സ്ഥ​​​ല​​​മു​​​ട​​​മ​​​യ്ക്ക് നോ​​​ട്ടീ​​​സ് പോ​​​ലും ന​​​ല്‍കാ​​​തെ ഇ​​​ട​​​പെ​​​ടാ​​​ന്‍ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റീ​​​സ് ആ​​​ക്ട് പ്ര​​​കാ​​​രം ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ര്‍ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ആ​​​ള്‍പാ​​​ര്‍പ്പി​​​ല്ലാ​​​ത്ത പ​​​റ​​​മ്പി​​​ലെ മ​​​ര​​​ങ്ങ​​​ളു​​​ടെ കൊ​​​മ്പു​​​ക​​​ളും വേ​​​രു​​​ക​​​ളും ത​​​ന്‍റെ വീ​​​ടി​​​നും വാ​​​ട്ട​​​ര്‍ ടാ​​​ങ്കി​​​നു​​​മ​​​ട​​​ക്കം കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ൻ​​​ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മ​​​ഴ​​​യും കാ​​​റ്റും വ​​​രു​​​മ്പോ​​​ള്‍ ജീ​​​വ​​​ഭ​​​യ​​​മു​​​ണ്ട്. സ​​​മീ​​​പ​​​ത്തെ പ​​​റ​​​മ്പ് കാ​​​ടു​​​പി​​​ടി​​​ച്ച് ഇ​​​ഴ​​​ജ​​​ന്തു​​​ക്ക​​​ളും വ​​​വ്വാ​​​ലു​​​ക​​​ളും നി​​​റ​​​ഞ്ഞു. 2017ലാ​​​ണ് ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ആ​​​ദ്യം ആ​​​ര്‍ഡി​​​ഒ​​​യ്ക്ക് പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ആ​​​ര്‍ഡി​​​ഒ നി​​​ര്‍ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ങ്ങ​​​ള്‍ നീ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.

കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ത്തി കാ​​​ടു​​​ക​​​ള്‍ മാ​​​ത്രം വെ​​​ട്ടി മ​​​ട​​​ങ്ങി.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടി. തു​​​ട​​​ര്‍ന്ന് രാ​​​മേ​​​ശ്വ​​​രം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യു​​​ണ്ടെ​​​ന്ന് കോ​​​ര്‍പ​​​റേ​​​ഷ​​​നെ ഉ​​​ള്‍പ്പെ​​​ടെ അ​​​റി​​​യി​​​ച്ചു. എ​​​ന്നി​​​ട്ടും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല.​​​ ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ക്കു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തുട​​​ര്‍ന്ന് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍ദേ​​​ശ​​​മു​​​ണ്ടാ​​​യി. എ​​​ന്നാ​​​ല്‍ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ​​​ത്തി കാ​​​ടു​​​ക​​​ള്‍ മാ​​​ത്രം വെ​​​ട്ടി മ​​​ട​​​ങ്ങി. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വി​​​ഷ​​​യം ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ എ​​​ത്തി​​​യ​​​ത്.സി​​​വി​​​ല്‍ ത​​​ര്‍ക്ക​​​മു​​​ള്ള​​​തി​​​നാ​​​ല്‍ പ്ര​​​വേ​​​ശ​​​ന​​​വി​​​ല​​​ക്കു​​​ണ്ടെ​​​ന്നാ​​​ണ് മ​​​രം നി​​​ല്‍ക്കു​​​ന്ന ഭൂ​​​മി​​​യു​​​ടെ അ​​​വ​​​കാ​​​ശി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ച​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നോ​​​ട്ടീ​​​സി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന് കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →