ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി | പശ്ചിമ ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. രണ്ട് പുരുഷന്‍മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹമാണ് കാറില്‍ ഉണ്ടായിരുന്നത്. പീരാഗഡി ഫ്ളൈഓവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാര്‍ കിടക്കുന്നുവെന്ന സന്ദശം ലഭിച്ചതനുസരിച്ച് പരിശോധന നടത്തിയ അഗ്നിശമന സേനയാണ് നിര്‍ത്തിയിട്ടിരുന്ന ടവേര കാറില്‍ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. . കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

രണ്‍ഹോല സ്വദേശികളായ രണ്‍ധീര്‍ (62), ശിവനരേഷ് (42), ജഹാംഗീര്‍പുരി സ്വദേശിയായ ലക്ഷ്മി (40) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. രണ്‍ധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കാറ്. മൃതദേഹങ്ങളില്‍ പരിക്കേറ്റതിന്റെ പാടുകളില്ല. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവരെ സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സച്ചിന്‍ ശര്‍മ്മ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →