വ്യാ​ജ​രേ​ഖ ച​മ​ച്ച കേസിൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ

പാ​റ്റ്ന: 1995ൽ ​വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ ബി​ഹാ​ർ എം​പി പ​പ്പു യാ​ദ​വ് അ​റ​സ്റ്റി​ൽ. വ​ഞ്ച​ന​യി​ലൂ​ടെ വീ​ട് ത​ട്ടി​യെ​ടു​ത്തു​വെ​ന്നും പി​ന്നീ​ട് ഓ​ഫീ​സ് ആ​യി ഉ​പ​യോ​ഗി​ച്ചു എ​ന്ന പ​രാ​തി​യി​ന്മേ​ലാ​ണ് അ​റ​സ്റ്റ്.വി​നോ​ദ് ബി​ഹാ​രി ലാ​ൽ ആ​ണ് പ​പ്പു യാ​ദ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ഫെബ്രുവരി 6 വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് എ​ത്തി​യ​തോ​ടെ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി.

ത​ന്നെ കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ​പ്പു യാ​ദ​വ്

അ​തേ​സ​മ​യം, ത​ന്നെ കൊ​ല്ലാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് പ​പ്പു യാ​ദ​വ് ആ​രോ​പി​ച്ചു. രാ​ത്രി പോ​ലീ​സി​നൊ​പ്പം പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും പ​പ്പു യാ​ദ​വ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നി​രി​ക്കെ​യാ​ണ് ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പ​പ്പു യാ​ദ​വ് പ്ര​തി​ക​രി​ച്ചു. ഇ​ക്കാ​ര്യം താ​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല​ത് ഉ​ദ്യോ​ഗ​സ്ഥ​ർ ഗൗ​നി​ച്ചി​ല്ലെ​ന്നും ഇ​ൻ​സ്പെ​ക്ട​ർ റി​വോ​ൾ​വ​റു​മാ​യി​ട്ടാ​ണ് എ​ത്തി​യ​തെ​ന്നും പ​പ്പു യാ​ദ​വ് ആ​രോ​പി​ച്ചു.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ്

എ​ന്നാ​ൽ, പ​പ്പു യാ​ദ​വി​നെ​തി​രെ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു വ​രി​ക​യാ​ണെ​ന്നും പ​പ്പു യാ​ദ​വ് കൃ​ത്യ​മാ​യി ഹാ​ജ​രാ​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം
.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →