ദീപക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി: ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​രോ​പി​ച്ച് ഷിം​ജി​ത മു​സ്ത​ഫ എ​ന്ന യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​അ​ജി​ത് കു​മാ​റാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ല

കേ​സ് ലോ​ക്ക​ൽ പോ​ലീ​സി​ൽ നി​ന്ന് മാ​റ്റി സി​ബി​ഐ​യോ, ക്രൈം​ബ്രാ​ഞ്ചോ അ​ല്ലെ​ങ്കി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ലെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കാ​തെ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​ത് ദീ​പ​ക്കി​നെ പൊ​തു​മ​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്കാ​നും സ്വ​ഭാ​വ​ഹ​ത്യ ന​ട​ത്താ​നും കാ​ര​ണ​മാ​യ​താ​യി ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത്ത​രം വീ​ഡി​യോ​ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്ത​വ​ർ​ക്കും പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കു​മെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

ഷിം​ജി​ത​യ്ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്ത​ണം

ഷിം​ജി​ത​യ്ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്നാ​ണ് മെ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നി​ല​പാ​ട്. നി​ല​വി​ൽ ഷിം​ജി​ത​യ്ക്ക് എ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റ​മാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഫെ​ബ്രു​വ​രി പ​ത്തി​ന് കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →