പൂ​നെ​യി​ൽ പി​ക്ക​​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പൂ​നെ: പൂ​നെ​യി​ലെ ഖ​രാ​ഡി​യി​ൽ പി​ക്ക​അ​പ്പ് വാ​ൻ ഇ​ടി​ച്ച് ര​ണ്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ൽ ശേ​ഖ​രി​ക്കു​വാ​നാ​യി പോ​യ വാ​ഹ​നം ഇ​ടി​ച്ചാ​ണ് മ​യൂ​ർ അ​മ​ൻ മാ​ൽ​വെ (ര​ണ്ട്) എ​ന്ന കു​ട്ടി മ​രി​ച്ച​ത്. കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.ഖ​രാ​ഡി​യി​ലെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന മ​യൂ​ർ വീ​ടി​ന് മു​മ്പി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഡ്രൈ​വ​ർ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യത്

ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും കു​ട്ടി മ​രി​ച്ചി​രു​ന്നു. ഡ്രൈ​വ​ർ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →