നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം |നിയമസഭാ തെരഞ്ഞെടുപ്പില്‍ തര്‍ക്കമില്ലാതെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നതെന്നും വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്നും കോണ്‍ഗ്രസ് കമ്മിറ്റിയുടെ വര്‍ക്കിംഗ് വൈസ് പ്രസിഡന്റ ദീപാ ദാസ് മുന്‍ഷി . ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് യോഗത്തില്‍ നേതാക്കള്‍ വ്യക്തമാക്കി. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനം. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും നേതൃത്വം സ്ഥാനാര്‍ഥി പട്ടിക തയാറാക്കുക. ഏകപക്ഷീയമായി പട്ടിക തയാറാക്കിയാല്‍ പാര്‍ട്ടി അംഗീകരിക്കില്ല. .

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമിതി അംഗങ്ങള്‍ക്ക് ഇവരോട് അഭിപ്രായം അറിയിക്കാമെന്നും ദീപാ ദാസ് മുന്‍ഷി പറഞ്ഞു ..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →