സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി സൈ​നി​ക​രു​മാ​യി ഖ​ന്നി ടോ​പ്പി​ലെ ഭാ​ദേ​ർ​വാ-​ച​മ്പ അ​ന്ത​ർ​സം​സ്ഥാ​ന റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന കാ​സ്പി​ർ എ​ന്ന ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.200 അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ് വാ​ഹ​നം മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →