പാലക്കാട് : പാലക്കാട് ഓട്ടോറിക്ഷ മറിഞ്ഞ് മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത് (30) മരിച്ചു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് ഭാഗത്ത് വച്ചായിരുന്നു അപകടം.വാഹനത്തിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. മറ്റൊരാളെ മെഡിക്കൽ കോളജിലേക്ക് മാറ്റും
ജനുവരി 20 ചൊവ്വാഴ്ച രാത്രി 10:45ഓടെ കാഞ്ഞിക്കുളം വളവിലായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റത്.
