തൃശൂരിൽ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ | നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍മരിച്ചു. . ചാലക്കുടി കുറ്റികാട് സ്വദേശികളായ കുറ്റിക്കാട് കൂര്‍ക്ക മറ്റം പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ നില്‍ഷാജു (19), പടിഞ്ഞാക്കര വീട്ടില്‍ ഷാജുവിന്റെ മകന്‍ അലന്‍(19) എന്നിവരാണ് മരിച്ചത്. ജനുവരി 15 വ്യാഴാഴ്ച രാത്രി 11:30 ഓടെ അണ്ണല്ലൂരിനടുത്ത് വച്ചായിരുന്നു അപകടം .

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു

. ഇരുവരും സഞ്ചരിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.നില്‍ ഷാജു ബാംഗ്ലൂരിലെ ഹോട്ടല്‍ മാനേജുമെന്റ് വിദ്യാര്‍ത്ഥിയാണ്. അമ്മ: ഷീന (ഇറ്റലി). സഹോദരന്‍: നിനൊ. അലന്‍ ഷാജു പുല്ലൂര്‍ സെന്റ്. സേവ്യാഴ്സ് ഐ ടി സി വിദ്യാര്‍ത്ഥിയാണ്. അമ്മ: ലില്ലി. സഹോദരി: സ്നേഹ. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →