തിരുവനന്തപുരം: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പെൺകുട്ടിയുടെ അവയവം ദാനം ചെയ്യും. കണ്ണൂർ പയ്യാവൂർ സ്വദേശിനിയായ അയോന മോൺസണിന്റെ വൃക്കയാണ് ദാനം ചെയ്യുന്നത്.വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. 10.55ന് വിമാനമെത്തും. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് അയോന മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച( ജനുവരി 8) യായിരുന്നു സംഭവം. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു അയോന മോൺസൺ.
