കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി റൂട്ടിൽ12 കെഎസ്ആർടിസി ബസുകൾ അനുവദിക്കും

തൊട്ടിൽപ്പാലം: പൊതുഗതാഗതസംവിധാനത്തിന്റെ കുറവുകൾ കാരണം ഗതാഗത പ്രതിസന്ധി നേരിടുന്ന കോഴിക്കോട്-കുറ്റ്യാടി-മാനന്തവാടി . റൂട്ടിൽ 12 കെഎസ്ആർടിസി ബസ്സുകൾ അനുവദിക്കും. യാത്രക്കാർക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ രാത്രികാലങ്ങളിൽ ഉൾപ്പെടെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ കെ.പി. കുഞ്ഞമ്മദ്കുട്ടി എംഎൽഎ ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി യതിന്റെ അടിസ്ഥാനത്തിലാണ് ബസ് അനുവദിച്ചത്.

വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടിലേക്കും പുതിയ ബസുകൾ.

.വടകര-കുറ്റ്യാടി-മാനന്തവാടി-മൈസൂരു റൂട്ടിലേക്കും പുതിയ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. അതിരാവിലെ വടകരയിൽനിന്ന് തുടങ്ങി രാവിലെ 10 മണിയോടെ മൈസൂരിലെത്തുന്ന രീതിയിലാണ് ബസ് സർവീസ് ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്.

വടകരയിൽനിന്ന്‌ മണിയൂരിലേക്കും പുതുതായി കെഎസ്ആർടിസി ബസ് സർവീസ്

മണിയൂർ, വേളം ഗ്രാമപ്പഞ്ചായത്തുകളിലെ ഗതാഗതപ്രശ്നങ്ങളും യോഗത്തിൽ ചർച്ചചെയ്തു. രാവിലെ വടകരയിൽനിന്ന്‌ മണിയൂരിലേക്ക് പുതുതായി കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങിയതായി കൺട്രോളിങ് ഇൻസ്പെക്ടർ അറിയിച്ചു. പുറമേരി ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമവണ്ടി സർവീസ് നടപ്പാക്കിയതോടെ ഗതാഗതപ്രശ്നങ്ങൾക്ക് ഏറക്കുറെ പരിഹാരമായിട്ടുണ്ട്. പുതുതായി കെഎസ്ആർടിസി ബസുകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടും ആവശ്യത്തിന് കണ്ടക്ടർമാരെ നിയമിക്കുന്നതു സംബന്ധിച്ചും മന്ത്രിയോട് അഭ്യർഥിക്കാനും യോഗത്തിൽ തീരുമാനിച്ചതായി കെ.പി. കുഞ്ഞമ്മത് കുട്ടി എംഎൽഎ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →