കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും

കോ​ഴി​ക്കോ​ട്: രാ​മ​നാ​ട്ടു​ക​ര മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള കോ​ഴി​ക്കോ​ട് ബൈ​പാ​സി​ൽ ജനുവരി 15 വ്യാ​ഴാ​ഴ്ച മു​ത​ൽ ടോ​ൾ​പി​രി​വ് തു​ട​ങ്ങും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ട്ടേ​റെ ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 24മ​ണി​ക്കൂ​റി​ന​കം ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​വു​ന്ന വാ​ഹ​ന​ത്തി​ന് മ​ട​ക്ക​യാ​ത്ര​യി​ൽ ടോ​ൾ​നി​ര​ക്കി​ൽ 25 ശ​ത​മാ​നം കി​ഴി​വു​ണ്ട്. ഒ​രു​മാ​സം അ​മ്പ​ത് തു​ട​ർ​ച്ച​യാ​യ യാ​ത്ര ന​ട​ത്തു​ന്ന വാ​ഹ​ന​ത്തി​ന് ടോ​ൾ​നി​ര​ക്കി​ൽ 33 ശ​ത​മാ​ന​വും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്‌​ത നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് അ​ല്ലാ​ത്ത കൊ​മേ​ഴ്സ്യ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​ന​വും ഇ​ള​വു​ണ്ട്.

ടോ​ൾ​പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 340 രൂ​പ​യു​ടെ പാ​സ് നൽകുന്നു.

മൂ​വാ​യി​രം രൂ​പ​യു​ടെ ഫാ​സ്‌​ടാ​ഗ് എ​ടു​ത്താ​ൽ ഒ​രു​വ​ർ​ഷം 200 യാ​ത്ര​ക​ൾ ന​ട​ത്താം. ടോ​ൾ​പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള​വ​ർ​ക്ക് 340 രൂ​പ​യു​ടെ പാ​സ് ന​ൽ​കു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്‌​ച 25 പാ​സു​ക​ൾ ന​ൽ​കി​യ​താ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →