കൈക്കൂലി കേസില്‍മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

തിരുവനന്തപുരം | കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ വില്ലേജ് ഓഫീസര്‍ക്ക് ആറ് വര്‍ഷം കഠിന തടവ്. വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസിലെ മുന്‍ വില്ലേജ് ഓഫീസറും റിട്ടയേര്‍ഡ് ഡെപ്യൂട്ടി തഹസില്‍ദാറുമായ അര്‍ഷാദ് എച്ച് എയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷിച്ചത്. തടവിന് പുറമെ 50,000 രൂപ പിഴയും ഒടുക്കണം.2012ലാണ് കേസിനാസ്പദമായ സംഭവം .

സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു

പെരുകാവ് വാളിയോട്ടുകോണം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ പിതാവ് ധനനിശ്ചയം ചെയ്ത് നല്‍കിയ 75 സെന്റ് സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി അര്‍ഷാദ് 5,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങവെ കൈയോടെ പിടികൂടുകയും ചെയ്തു. .

വിജിലന്‍സ് സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ച വിജിലന്‍സ് കോടതി ജഡ്ജി മനോജ് എ ആണ് വിധി പുറപ്പെടുവിച്ചത്. വിവിധ വകുപ്പുകളിലായി ആകെ ആറ് വര്‍ഷം ശിക്ഷ ലഭിച്ചെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →