ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് രാ​ഹു​ല്‍

ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്ന് രാ​ഹു​ല്‍

പ​ത്ത​നം​തി​ട്ട: മൂ​ന്നാം പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ മൊ​ഴി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്ത്. യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം രാ​ഹു​ല്‍ നി​ഷേ​ധി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും ന​ട​ന്ന​ത് പീ​ഡ​ന​മ​ല്ലെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണ് യു​വ​തി​യു​മാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും രാ​ഹു​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി. പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പി​ൽ വച്ചുനടന്ന ചോദ്യം ചെയ്യലിലാണ് രാ​ഹു​ലി​ന്‍റെ മൊഴി.

നി​ര്‍​ബ​ന്ധി​ത ഗ​ര്‍​ഭഛി​ദ്ര​വും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​വും

മൂ​ന്നാം പ​രാ​തി​യി​ല്‍ ബ​ലാ​ത്സം​ഗ​ത്തി​ന് പു​റ​മേ നി​ര്‍​ബ​ന്ധി​ത ഗ​ര്‍​ഭഛി​ദ്ര​വും സാ​മ്പ​ത്തി​ക ചൂ​ഷ​ണ​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് ആ​രോ​പ​ണ​ങ്ങ​ളേ​യും സാ​ധൂ​ക​രി​ക്കു​ന്ന ശ​ക്ത​മാ​യ തെ​ളി​വു​ക​ളും പ​രാ​തി​ക്കാ​രി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി.താ​ന്‍ ച​തി​ക്ക​പ്പെ​ട്ടു​വെ​ന്ന് തോ​ന്നി​ത്തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ലാ​ണ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് തു​ട​ങ്ങി​യ​തെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →